SEARCH


Kattu Pothi Theyyam - കാട്ടുപോതി തെയ്യം

Kattu Pothi Theyyam - കാട്ടുപോതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kattu Pothi Theyyam - കാട്ടുപോതി തെയ്യം

കാളക്കാട്ട് തന്ത്രി തന്റെ തന്ത്രമന്ത്രകാര്യത്തിൽ മുഴുകിയ നേരം ഇല്ലത്ത് അസഹ്യമായ രീതിയിൽ കരഞ്ഞുകൊണ്ടിരുന്ന കിടാവിന്റെ കരച്ചിൽ അടക്കാൻ തന്ത്രി ആരോടൊന്നില്ലാതെ അരുളി. ഇല്ലത്ത് തന്ത്രി ഉപാസിച്ചിരുന്ന ദേവി തന്ത്രിശ്വരന്റെ വാക്ക് കേട്ട ഉടനെ കിടാവിനെ കൊന്ന് കരച്ചിലടക്കി. കുട്ടിയുടെ കരച്ചിലടക്കുന്നതിനു പകരം കാട്ടിതീർത്ത ക്രൂരതയിൽ കുപിതനായ കാളക്കാട്ട് തന്ത്രി, ദേവിയുടെ ചൈതന്യം കുടികൊള്ളുന്ന കാലും പലകയും വിദൂരതയിലേക്ക് വലിച്ചെറിഞ്ഞു. ആ കാലും പലകയും വന്ന് പതിച്ചത് പാലായിയിൽ ഇടമന തന്ത്രിയുടെ ഇല്ലപ്പറമ്പിലെ കാനതട്ടിൽ (കാട്ടിൽ) ആയിരുന്നു. ദേവിയുടെ സാന്നിധ്യം മനസ്സിലാക്കിയ ഇടമന തന്ത്രി തന്റെ ഇല്ലത്ത് കുടിയിരുത്തി കാലും പലകയും പുഴയില്‍ വലിച്ചെറിഞ്ഞു എന്നും പുഴയിലൂടെ ഒഴുകി നടന്ന കാലും പലകയും അരയി പുഴയില്‍ കുളിച്ച കൊണ്ടിരുന്ന അരയി തീയ്യൻ്റെ ദേഹത്ത സ്പര്‍ശിക്കുകയും അരയി തീയ്യന്‍റ പടിഞ്ഞാറ്റയ്ക്കത്ത് ശേഷപെടുകയും ചെയ്തു.

കാഞ്ഞങ്ങാട് അരയി പ്രദേശത്ത് കടവത്ത് ഭഗവതിയായും ചീമേനി ആലന്തട്ടയില്‍ കാനക്കര ഭഗവതിയായും ഇതേ സങ്കല്പത്തെ ആരാധിക്കുന്നു്‌ കക്കര ഭഗവതിയുടെ ഐതീഹ്യവും സമാനമാണ്.

ഈ തെയ്യം പ്രധാനമായും കെട്ടിയാടുന്നത് നീലേശ്വരം വെള്ളിക്കുന്നുമ്മൽ പടാർകുളങ്ങര ഭഗവതി ക്ഷേത്തിലാണ്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848